ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക തട്ടിപ്പും ഗുരുതര ക്രമക്കേടും നടന്നതായും ഇതില്‍ ഇഡി അന്വേഷണം നടത്തണമെന്നും അഴിമതി വിരുദ്ധസമിതി പേരാമ്പ്ര മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.

ബാങ്കില്‍ പണയം വെച്ച പലരുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ ഉടമസ്ഥര്‍ അറിയാതെ അതെ ബാങ്കില്‍ തന്നെ മറ്റു പല മേല്‍വിലാസത്തില്‍ മാറ്റിപണയം വെച്ചാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് ഇവര്‍ ആരോപിച്ചു.
കൂടാതെ ബാങ്കില്‍ പണം നിക്ഷേപിച്ച ചിലരുടെ അക്കൗണ്ടില്‍ നിന്നും അവര്‍ അറിയാതെ പണം പിന്‍വലിച്ചിട്ടുണ്ടന്നും അഴിമതി വിരുദ്ധസമിതി നേതാക്കള്‍ അറിയിച്ചു.
ഇപ്പോള്‍ പുറത്തേക്ക് വന്ന സാമ്പത്തിക തട്ടിപ്പിനെ പറ്റി പോലീസില്‍ പരാതി നല്‍കാതെ മൂടിവെക്കുന്ന നിലപാടാണ് ബാങ്ക് ഭരണസമിതിയും, ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് സെക്രട്ടറിയും സ്വീകരിച്ചതെന്നും ഇവര്‍ പറഞ്ഞു.
ബാങ്കില്‍ നടന്ന തട്ടിപ്പിനെകുറിച്ച് സഹകരണസംഘം ജോയില്‍ റജിസ്റ്റാറെയൊ, എആര്‍ ഓഫീസ് കൊയിലാണ്ടിയിലൊ, ബാങ്ക് സെക്രട്ടറിയോ ബാങ്ക് പ്രസിഡണ്ടോ അറിയിച്ചിട്ടില്ല.
പ്രശ്‌നം ഒതുക്കിതീര്‍ക്കാനാണ് ശ്രമം നടത്തിയതെന്നും ഇവര്‍ ആരോപിച്ചു. കഴിഞ്ഞ 12 വര്‍ഷം ബാങ്കില്‍ നടന്ന മുഴുവന്‍ ഇടപാടിനെ പറ്റിയും അന്വേഷണം നടന്നാല്‍ വലിയ സാമ്പത്തിക തട്ടിപ്പ് പുറത്തേക്ക് വരും, വസ്തുപണയത്തില്‍ നടന്ന ഇടപാടിനെകുറിച്ചും, നോട്ടുനിരോധനകാലത്ത് ബാങ്കില്‍ നടന്ന ഇടപാടിനെപ്പറ്റിയും വിശദമായ അന്വേഷണം നടത്തണം.
കണ്‍വന്‍ഷന്‍സെന്റര്‍ നിര്‍മ്മിക്കാന്‍ ബാങ്ക് വാങ്ങിയ വസ്തു ഇടപാടിനെപ്പറ്റിയും കരുവണ്ണൂര്‍ മോഡല്‍ തട്ടിപ്പാണ് ഇവിടെയും നടക്കുന്നത്. സഹകരണ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ നിക്ഷേപിച്ച പണം കൊള്ളയടിക്കുകയും സഹകരസ്ഥാപനം ഇല്ലാതാക്കുകയും ചെയ്യുന്ന നിലപാടാണ് ഇവര്‍ നടത്തുന്നത.്
ഇതിന്റെ ഭാഗമായ തട്ടിപ്പാണ് ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും നടന്നിട്ടുള്ളതെന്നും അഴിമതി വിരുദ്ധ സമിതി പേരാമ്പ്ര മേഖല സെക്രട്ടറി എം.കെ മുരളീധരന്‍ , പ്രസിഡണ്ട് വിബിന്‍ മലബാര്‍ എന്നിവര്‍ പറഞ്ഞു.
Allegation of massive financial fraud in Cheruvannur Service Cooperative Bank