പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അടുത്ത് കോവുമ്മല്‍ ഭാഗത്തേക്കുള്ള റോഡിലെ യാത്ര ദുഷ്‌ക്കരമാണ്.

കുറേ കാലങ്ങളായി റോഡിന്റെ അവസ്ഥ ഇതാണ്. മഴക്കാലമായാല്‍ കാല്‍നട യാത്ര പോലും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്.
ചളിയില്‍ കൂടി വേണം അങ്ങാടിക്കും ഹോസ്പിറ്റലിലേക്കും പോകണമെങ്കില്‍. കൂടാതെ സ്‌കൂളില്‍ പോകാന്‍ കുട്ടികളും ബുദ്ധിമുട്ടുകയാണ്.
പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടും മെമ്പറോട് പലതവണ പറഞ്ഞിട്ടും യാതൊരു ഫലവും ഉണ്ടായിക്കില്ലെന്നും നകട്ടുകാര്‍ പറഞ്ഞു.
വാഹനം ചളിയില്‍ കൂടി വീട്ടിലേക്ക് കൊണ്ടു പോകാന്‍ പറ്റാത്തതിനാല്‍ റോഡില്‍ നിര്‍ത്തിയിട്ടാണ് പോകാറ് എന്നും യാത്രാ ദുരിതം പരിഹരിക്കണമെന്നും അവര്‍ പറഞ്ഞു.
The deplorable condition of the road, which has been experienced for ages, needs a solution