പേരാമ്പ്ര: ടൈഗര്‍ സഫാരി പാര്‍ക്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി പെരുവണ്ണാമൂഴിയില്‍ വനം വകുപ്പ് സംഘം എത്തി.

പേരാമ്പ്ര പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റ്, ചെമ്പനോട എന്നിവിടങ്ങളില്‍ സംഘം പരിശോധന നടത്തി.
ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഉന്നത തല യോഗത്തിന്റെ തീരുമാന പ്രകാരമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപയുടെ നേതൃത്വത്തിലുളള വനം വകുപ്പ് സംഘമാണ് സ്ഥലത്തെത്തിയത്. സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സംഘം ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലുമായി ചര്‍ച്ച നടത്തി.
ഡി.എഫ്.ഒ അബ്ദുള്‍ ലത്തീഫ് ചോലയില്‍, റെയ്ഞ്ച് ഓഫീസര്‍ കെ.വി ബിജു, ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഇ ബൈജു നാഥ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tiger Safari Park; The forest department team reached Peruvannamoozhi