മേപ്പയ്യൂര്‍: ചാവട്ട് മഹല്ല് കമ്മിറ്റി നബിദിനാഘോഷം സംഘടിപ്പിച്ചു. ചാവട്ട് ജുമുഅത്ത് പള്ളി മഹല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നബിദിനാഘോഷത്തിന് ആവേശകരമായ തുടക്കം കുറിച്ച് മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി കുഞ്ഞമ്മദ് പള്ളി അങ്കണത്തില്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.

ഖത്തീബ് വി.കെ ഇസ്മായില്‍ മന്നാനി പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് നടന്ന നബിദിന സ്‌നേഹ സന്ദേശ റാലിയ്ക്ക് മഹല്ല് ഖത്തീബ് വി.കെ ഇസ്മായില്‍ മന്നാനി, പ്രസിഡന്റ് പി കുഞ്ഞമ്മത്, സെക്രട്ടറി എം.കെ അബ്ദുറഹിമാന്‍, ട്രഷറര്‍ പി അബ്ദുള്ള, ഖത്തര്‍ ചാവട്ട് മഹല്ല് പ്രസിഡന്റ് മുഹമ്മദ് ചാവട്ട്, സി.കെ.എസ് ദാരിമി, യു.കെ അബ്ദുള്ള, എം അബ്ദുല്‍ റസാഖ്, സി.ഇ അഷറഫ്, കെ.കെ മുനീര്‍, എം അബ്ദുറഹിമാന്‍, ഇ.എം നവാസ്, സി.കെ ഉമ്മര്‍, എ.എം അബ്ദുല്‍ റസാഖ്, എം.പി ആഷിദ്, സി ഫൈസല്‍, കെ.സി ഇബ്രാഹിം ഹാജി, ടി.കെ മുഹമ്മദ്, സി.എം ബഷീര്‍, സി.കെ മുഹമ്മദ്, പി.കെ കുഞ്ഞമ്മത് മുസ്‌ല്യാര്‍, നജീബ് മന്നാനി എന്നിവര്‍ നേതൃത്വം നല്‍കി.
ചാവട്ട് ഇസ് ലാഹുല്‍ മുസ്ലിമീന്‍ മദ്രസയിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും റാലിയില്‍ പങ്കാളികളായി.
Chavat Mahal Committee organized Nabi Day Love Message Rally