ചക്കിട്ടപ്പാറ : ടൈഗര്‍ സഫാരി പാര്‍ക്ക് ചക്കിട്ടപ്പാറ പഞ്ചായത്തിലെ പേരാമ്പ്ര എസ്റ്റേറ്റില്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് വനം വകുപ്പ് പിന്മാറണമെന്ന് പേരാമ്പ്ര എസ്റ്റേറ്റ് ലേബര്‍ സെന്റര്‍ (എച്ച്.എം.എസ്) ആവശ്യപ്പെട്ടു.

മുന്നൂറിലധികം വരുന്ന തൊഴിലാളി കുടുംബങ്ങളെ വഴിയാധാരമാക്കുന്ന നിലപാട് ഈ പൊതുമേഖലാ സ്ഥാപനത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
സഫാരി പാര്‍ക്കിന് പേരാമ്പ്ര എസ്റ്റേറ്റിന്റെ ഒരിഞ്ചു ഭൂമിപോലും വിട്ടുകൊടുക്കരുതെന്ന് യോഗം മാനേജ്‌മെന്റിനോടാവശ്യപ്പെട്ടു.
യൂണിയന്‍ പ്രസിഡന്റ് കെ.ജി. രാമനാരായണന്‍ അധ്യക്ഷത വഹിച്ചു. വിജു ചെറുവത്തൂര്‍, കെ.പി. ശ്രീജിത്ത്, സി.കെ. സുരേഷ്, സിന്ധു മൈക്കിള്‍, കെ.പി. ജിന്‍സി ഭാസ്‌ക്കരന്‍ എരവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
Tiger Safari Park; Perambra Estate Labor Center wants Forest Department to withdraw