ചക്കിട്ടപ്പാറ: പെരുവണ്ണാമൂഴി കൂവ്വ പൊയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കൃഷി ഫാമില്‍ കാട്ടാനകളുടെ ശല്യം തുടരുന്നു.

100 ഏക്കറോളം വിസ്തൃതിയുള്ള ഫാമിനകത്ത് ആന കൂടാതെ പന്നി, കുരങ്ങ് എന്നിവയുടെ നിരന്തരമായുള്ള ശല്യവും തുടരുകയാണ്. ഫാമില്‍ ഒരാഴ്ചയായി ആനകള്‍ വിളകളെല്ലാം നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ജില്ലാ കൃഷിഫാമിന്റെ നിലനില്‍പ്പിനെപോലും ബാധിക്കുന്ന രീതിയിലുളള ഈ വന്യജീവി ആക്രമണം അടിയന്തിരമായി തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാത്രികാലത്താണ് മൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്നത്. കൃഷിഫാമിന്റെ മതിലും കഴിഞ്ഞ ദിവസം ആനകള്‍ തകര്‍ത്തു.
Forest disturbance continues in district agriculture farm