പന്തിരിക്കര: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ എംഎല്‍എയുമായ എം.കെ. പ്രേംനാഥിന്റെ നിര്യാണത്തില്‍ പന്തിരിക്കരയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. കെ.ജി. രാമനാരായണന്‍ അധ്യക്ഷത വഹിച്ചു.

എ.സി. സദാനന്ദന്‍, വി.പി. ഇബ്രാഹിം, എ. ബാലചന്ദ്രന്‍, സി.ഡി പ്രകാശ്, സി.പി. ശ്രീധര വാര്യര്‍, പി.സി. സതീഷ്, ശ്രീധരന്‍ മുതുവണ്ണാച്ച, സുരേന്ദ്രന്‍ മുന്നൂറ്റന്‍ കണ്ടി, ടി.ഇ. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. പന്തിരിക്കര അങ്ങാടിയില്‍ മൗനജാഥയും നടത്തി.
A commemoration meeting was organized at Pandirikara on the death of MK Premnath