ചെറുവണ്ണൂര്‍: ജലാശയ അപകടങ്ങള്‍ കുറയ്ക്കാന്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കി പേരാമ്പ്ര അഗ്‌നിരക്ഷാനിലയം.

ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളിന്റെ സഹകരണത്തോടെ ജലാശയ അപകടങ്ങള്‍ കുറയ്ക്കാനായ് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്ന പദ്ധതിയാണ് പേരാമ്പ്ര അഗ്‌നിരക്ഷാനിലയം ചെറുവണ്ണൂരില്‍ ആരംഭിച്ചത്.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് നീന്തല്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.കെ ജിനില്‍ അധ്യക്ഷത വഹിച്ചു.
മൂന്നാംവാര്‍ഡ് അംഗം കെ.എം ബിജിഷ, പേരാമ്പ്ര അഗ്‌നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീഷ്, അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്‍, ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂള്‍ മാനേജര്‍ എം രാജീവന്‍, പിടിഎ വൈസ് പ്രസിഡന്റ് പിസി ഉദേഷ്, അധ്യാപകരായ കെ.പി ബിജീഷ്, സി ലിജു, എന്‍ ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു.
പ്രധാന അധ്യാപിക സി.എസ് സജിനാ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി എം.വി മുനീര്‍ നന്ദിയും പറഞ്ഞു.
പേരാമ്പ്ര അഗ്‌നിരക്ഷിനിലയത്തിലെ സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസ്സര്‍മാരായ പി.ആര്‍ സത്യനാഥ്, എം പ്രശാന്ത്, കെ മനോജ്, ഐ ബിനീഷ്, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ മുകുന്ദന്‍ വൈദ്യര്‍, പ്രദീപ് മാമ്പള്ളി, എം ഷിജു എന്നിവര്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കി.
#Perambra #Fire Station gave #swimming #training to #children to reduce #water #accidents