നടുവണ്ണൂര്‍: വിശ്വമാനവികതയ്ക്ക് വേദവെളിച്ചം എന്ന സന്ദേശവുമായി അടുത്ത ജനുവരി 25,26,27,28 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ കരിപ്പൂരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാ പ്രചാരണോത്ഘാടനം പ്രഗത്ഭ സാഹിത്യ കാരന്‍ പി.സുരേന്ദ്രന്‍ ഇന്ന് വൈകീട്ട് 4 മണിക് നടുവണ്ണൂരില്‍ നിര്‍വഹിക്കും.

കെ.എന്‍.എം മര്‍ക്കസുദ്ദഅവ സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എം കുഞ്ഞമ്മദ് മദനി, കെ.എന്‍.എം മര്‍ക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മായില്‍ കരിയാട്, ഐ.എസ്സ്.എം സംസ്ഥാന ഉപാധ്യക്ഷന്‍ റാഫി കുന്നും പുറം, റാഫി പേരാമ്പ്ര, എം.ജി.എം കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സോഫിയ കൊയിലാണ്ടി, അഡ്വ.പി.കുഞ്ഞമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ മാനവിക സംഗമങ്ങള്‍, സൗഹൃദ മുറ്റം, ഖുറാസോ, വെളിച്ചം സംഗമങ്ങള്‍, പ്രമേയ വിശദീകരണ സംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.എന്‍.എം. മര്‍ക്കസുദ്ദഅവ ആക്ടിങ് പ്രസിഡന്റ് കാസിം കൊയിലാണ്ടി, സെക്രട്ടറി ജലീല്‍ കിഴൂര്‍, ഐ.എസ്സ്.എം.വൈസ് പ്രസിഡന്റ് ഷാനവാസ് പേരാമ്പ്ര, സുബൈര്‍ നടുവണ്ണൂര്‍, അബ്ദുല്‍ ഗഫൂര്‍, റഹിം മുളിയങ്ങല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Karipur with Vedic light for universal humanity