കടിയങ്ങാട്: എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും പഴയകാല കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എച്ച് അബ്ദുള്ളയുടെ 22-ാം ചരമ വാര്‍ഷികം ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

കടിയങ്ങാട് വെച്ച് നടന്ന അനുസ്മരണ യോഗം കാവില്‍ പി മാധവന്‍ ഉദ്ഘാടനം ചെയ്തു. തികഞ്ഞ മതേതര വാദിയായ സി.എച്ച് അബ്ദുള്ള ബഹുമത സമൂഹത്തില്‍ സ്വജീവിതം കൊണ്ട് മാതൃക തീര്‍ത്ത വ്യക്തിത്വമായിരുന്നുവെന്ന് കാവില്‍.പി. അനുസ്മരിച്ചു.
മണ്ഡലം പ്രസിഡന്റ് വി.പി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍, കെ.വി. രാഘവന്‍, സി.കെ. രാഘവന്‍, അരുണ്‍ പെരുമന, എന്‍. ചന്ദ്രന്‍, സന്തോഷ് കോശി എന്നിവര്‍ സംസാരിച്ചു.
എന്‍.എസ് നിധീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് പി.കെ. ലിജു നന്ദിയും പറഞ്ഞു.
Remembering CH Abdullah at kadiyangad