പേരാമ്പ്ര: തലശേരിയില്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു.

അപകടത്തില്‍ പരിക്കേറ്റ് ചികിസ്തയിലായിരുന്ന കൊയിലാണ്ടി സ്വദേശിയായ കൊയിലാണ്ടി ചെറുപുരയില്‍ ലാലുവിന്റെ മകന്‍ യദു ലാലാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെ ന്യൂ മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാക്കൂട്ടം -പാറാല്‍ റോഡില്‍ ആച്ചുകുളങ്ങര പഴയ പോസ്റ്റോഫീസിന് സമീപമാണ് അപകടം നടന്നത്.
MH 09 ഇ.എം 2464 നമ്പര്‍ ലോറിയും, KL 58 AD 2278 നമ്പര്‍ ബൈക്കുമാണ് കൂട്ടിയിടിച്ചത്. തലശ്ശേരി തലായ് സ്വദേശി രവീന്ദ്രന്റെ മകന്‍ പുതിയ പുരയില്‍ നിധീഷ് (18) സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
A native of Koilandi also died after being hit by a lorry bike in Thalassery