കടിയങ്ങാട് : യുഡിഎഫ് ജനപ്രതിനിധികള്‍ കടിയങ്ങാട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് അനുവദിക്കുക, കുടുംബശ്രീ സിഡിഎസ് ഓഫീസിലേക്ക് ഫര്‍ണ്ണിച്ചര്‍ വാങ്ങിയതിലെ അപാകതകള്‍ പരിഹരിക്കുക, ദൃശ്യം 23 ലെ കണക്ക് അവതരിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ ധര്‍ണ്ണ നടത്തിയത്.
ധര്‍ണ്ണ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍ അധ്യക്ഷത വഹിച്ചു.
ഇ.വി. രാമചന്ദ്രന്‍, കെ.കെ. വിനോദന്‍, കെ.എം. ഇസ്മായില്‍, അബ്ദുല്ല സല്‍മാന്‍, കെ.കെ വിനോദന്‍, പി. അസീസ്, സി.കെ രാഘവന്‍, സത്യന്‍ കല്ലൂര്, സന്തോഷ് കോശി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ ഫാത്തിമ, വി.കെ ഗീത, കെ.എം അബിജിത്ത്, കെ. മുബഷിറ എന്നിവര്‍ സംസാരിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.ടി സരീഷ് സ്വാഗതവും കെ.ടി മൊയ്തീന്‍ നന്ദിയും പറഞ്ഞു.
UDF representatives staged a dharna in front of the panchayath office