പേരാമ്പ്ര : മേലടി വിദ്യാഭ്യാസ ഉപജില്ല കലോത്സവം 2023 നവംബര്‍ 15, 16, 17, 18 തിയ്യതികളിലായി ഗവ: ഹൈസ്‌കൂള്‍ വന്‍മുഖത്ത് നടക്കുന്നു.

കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന്റെ ഭാഗമായി നാടിന്റെ നാനാവിഭാഗത്തില്‍പ്പെട്ട ജനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളും ഉള്‍പ്പെടെ 200 ല്‍ പരം അംഗങ്ങള്‍ പങ്കെടുത്ത സംഘാടക സമിതി രൂപീകരണ യോഗം വിദ്യാലയത്തില്‍ ചേര്‍ന്നു.
സംഘാടക സമിതി രൂപീകരണ യോഗം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നൗഫല്‍ നന്തി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുല്‍ഖിഫില്‍ മുഖ്യാതിഥിയായിരുന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, കൊയിലാണ്ടി സബ്ബ് ഇന്‍സ്‌പെക്ടര്‍ ശൈലേഷ് എന്നിവര്‍ സംസാരിച്ചു.
മേലടി എഇഒ എന്‍.എം. ജാഫര്‍ വിഷയാവതരണം നടത്തി. സ്‌കൂള്‍ പ്രധാനധ്യാപിക പി.ഡി സുചിത്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ സനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
രക്ഷാധികാരി സമിതിയിലേക്ക് എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍, പന്തലായനി, മേലടി, പേരാമ്പ്ര ബിപിസിമാര്‍ എന്നിവരടങ്ങുന്ന രക്ഷാധികാരി കമ്മിറ്റി രൂപീകരിച്ചു.
സ്വാഗതം സംഘം ചെയര്‍മാനായി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍, വര്‍ക്കിംഗ് ചെയര്‍മാനായി പിടിഎ പ്രസിഡന്റ് നൗഫല്‍ നന്തി, ജനറല്‍ കണ്‍വീനറായി പ്രധാനധ്യാപിക പി.ഡി സുചിത്ര, ട്രഷററായി മേലടി എഇഒ എന്‍.എം. ജാഫര്‍ എന്നിവരെ തെരെഞ്ഞെടുത്തു. വിവിധ സബ്ബ് കമ്മിറ്റി പ്രതിനിധികളെയും യോഗം തെരെഞ്ഞെടുത്തു.
സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ എം.കെ. മോഹനന്‍, കണ്‍വീനര്‍ പ്രദീപന്‍ കൈപ്രത്ത്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി.വി. സുരേഷ്, കണ്‍വീനര്‍ ഷാജി കോണിച്ചേരി, ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ റഫീക്ക് പുത്തലത്ത്, കണ്‍വീനര്‍ സനില്‍കുമാര്‍, പബ്ലിസിറ്റി ചെയര്‍മാന്‍ റഷീദ് കൊളറാട്ടില്‍, കണ്‍വീനര്‍ എസ്.ഡി സുഭാഷ്, ലോ ആന്റ് ഓര്‍ഡര്‍ ചെയര്‍മാന്‍ എ.വി. റിയാസ്, കണ്‍വീനര്‍ അരവിന്ദ്,
ട്രോഫി കമ്മിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ മഞ്ചയില്‍, കണ്‍വീനര്‍ ജിതേഷ് കുമാര്‍, റജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീതു, കണ്‍വീനര്‍ സീനത്ത്, അക്കമഡേഷന്‍ ചെയര്‍മാന്‍ അസ്ലം കടലൂര്‍, കണ്‍വീനര്‍ ടി. ഹമീദ്, ലൈറ്റ് ആന്റ് സൗണ്ട്, സ്റ്റേജ്, പന്തല്‍ ചെയര്‍മാന്‍ ഗഫൂര്‍ അസ്‌നാസ്, കണ്‍വീനര്‍ എ.ടി. വിനീഷ്, റിസപ്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിസ്‌ന ജമാല്‍, കണ്‍വീനര്‍ ഹേം ലാല്‍, വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സമീര്‍ കാട്ടില്‍, കണ്‍വീനര്‍ ഫഹദ് എന്നിവരെയും തെരെഞ്ഞെടുത്തു.
സബ്ബ് കമ്മിറ്റികളുടെ വിപുലമായ മീറ്റിംഗ് ഇന്ന് ഉച്ചയ്ക്ക് 3.30 ന് സ്‌കൂളില്‍ ചേരും. മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവം കടലൂരുത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂളും നാട്ടുകാരും.
Meladi Education Upajilia Arts Festival; A welcome committee was formed