ചെറുവണ്ണൂര്‍ : വ്യാപാരി വ്യവസായി സമിതി ചെറുവണ്ണൂരില്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഒ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
അനധികൃത തെരുവ് കച്ചവടം അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി യൂണിറ്റ് കണ്‍വന്‍ഷനില്‍ അധികാരികളോട് ആവശ്യപ്പെട്ടു.
നിയമപരമായി എല്ലാ മാനദണ്ഢങ്ങളും പാലിച്ച് കൊണ്ട് കച്ചവടം ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ വെച്ചുള്ള തെരുവ് കച്ചവടം വ്യാപാരികള്‍ക്ക് സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അവര്‍ പറഞ്ഞു.
ഏരിയ പ്രസിഡന്റ് എ.എം കുഞ്ഞിരാമന്‍, കെ കുമാരന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി.പി വിശാന്ത് സ്വാഗതം പറഞ്ഞ യോഗത്തില്‍ പി.എം സുര്‍ജിത്ത് നന്ദിയും പറഞ്ഞു.
The Merchants and Industrialists Samithi organized a unit convention