പേരാമ്പ്ര: പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയ മേളയ്ക്ക് കൂത്താളി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു.

കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു മേള ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എഇഒ കെ.എന്‍ ബിനോയ് കുമാര്‍ ശാസ്ത്ര മേളയുടെ ലോഗോ പ്രകാശനം ചെയ്തു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.
കൂത്താളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം അനുപ് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍ രാജശ്രീ, പിടിഎ പ്രസിഡന്റ് എ. ബാലചന്ദ്രന്‍, പ്രധാനധ്യാപിക പി. സുജാത, HM ഫോറം കണ്‍വീനര്‍ രാമചന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി സജീവന്‍ എന്നിവര്‍ സംസാരിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.കെ. ഷിബിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.എച്ച് എസ്.എസ് പ്രിന്‍സിപ്പല്‍ നന്ദിയും പറഞ്ഞു.
Peramjra subdistrict Work Experience Fair concluded