കൂത്താളി: കൂത്താളി വിഎച്ച്എസ്ഇ യില്‍ വെച്ച് നടന്ന പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയ മേളയില്‍ മരുതേരി എഎംഎല്‍പി സ്‌കൂള്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.

പങ്കെടുത്ത 10 ഇനങ്ങളിലും കുരുന്നുകള്‍ പ്രാഗല്‍ഭ്യം തെളിയിച്ചു.
എന്‍.എസ് സയോന, എന്‍ ദേവദര്‍ശ്, ഹനൂന ഫാത്തിമ, കെ. ലിബ മെഹര്‍, ആഷ് വിന്‍, ശിവനന്ദ്, മുഹമ്മദ് റിഷാദ്, അര്‍ജുന്‍, ആദിഷ്, അഹല്‍ തേജ് എന്നീ വിദ്യാര്‍ത്ഥികളാണ് വിവിധ ഇനങ്ങളില്‍ മത്സരിച്ചത്.
Overall Championship for Marutheri AMLP School