പേരാമ്പ്ര : വിദ്വേഷത്തിനെതിരെ ദുര്‍ ഭരണത്തിനെതിരെ എന്ന മുദ്രാവാക്യത്തില്‍ ജില്ലാ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച യുവോത്സവം സൗഹൃദ ക്രിക്കറ്റ് മത്സരം ആവള പ്ലേസിറ്റി ടര്‍ഫില്‍ സമാപിച്ചു.

എട്ടു ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് ചാമ്പ്യന്‍മാരായി. തുറയൂര്‍ പഞ്ചായത്ത് റണ്ണേഴ്‌സായി. നിജാസ് ആവളയെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.
യുവോത്സവം സംസ്ഥാന കോഡിനേറ്റര്‍ ടി.പി.എം ജിഷാന്‍ മുഖ്യ അതിഥിയായി. ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്എബ് കീഴരിയൂര്‍, ജില്ലാ ലീഗ് സെക്രട്ടറി സി.പി.എ അസീസ്, മണ്ഡലം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍, ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ്, സയ്യിദ് അലി തങ്ങള്‍, എം.പി ഷാജഹാന്‍, ഒ മമ്മു, അബ്ദുല്‍ കരീം കോച്ചേരി, എം.വി മുനീര്‍,
സ്വാഗത സംഘം ചെയര്‍മാന്‍ കെ.ടി ലത്തീഫ്, മൊയ്തു കുനീമ്മല്‍, കെ.സി മുഹമ്മദ്, മുനീര്‍ കുളങ്ങര, സലീം മിലാസ്, സത്താര്‍ കീഴരിയൂര്‍, യുവോത്സവം മണ്ഡലം കോഡിനേറ്റര്‍ ശംസുദ്ധീന്‍ വടക്കയില്‍, കെ.കെ റഫീഖ്, സി.കെ ജറീഷ്, ടി.കെ നഹാസ്, അസീസ് നരിക്കലക്കണ്ടി, റഹ്മാന്‍ കാരയാട്, നിയാസ് കക്കാട്, ചാലിക്കര അബ്ദു റഹ്മാന്‍, എം.കെ ഫസലു റഹ്മാന്‍, അമ്മദ് ആവള, നിസാര്‍ ആവള, പി.സി ഉബൈദ്, അഫ്‌സല്‍ അല്‍സഫ, എം.വി ജസീം, സമീര്‍ കക്കറമുക്ക്, മജീദ് മുയിപ്പോത്ത്, ആര്‍.കെ മുഹമ്മദ്, സിറാജ് വി കെ, റാഷിദ് യു കെ, എന്‍.കെ ജലീല്‍, ഇസ്മായില്‍ ആവള എന്നിവര്‍ സംസാരിച്ചു.
തറോല്‍ കുഞ്ഞബ്ദുള്ള കീഴരിയൂര്‍ എന്നിവരുടെ ഓര്‍മ്മക്ക് വേണ്ടി കുടുംബം ഏര്‍പ്പെടുത്തിയ വിന്നേഴ്‌സ്, റണ്ണേഴ്‌സ് ട്രോഫികള്‍ ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍, വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ എന്നിവര്‍ വിതരണം ചെയ്തു.
Aravam Thirth Youth League Yuvatsavam Cricket Tournament