ചെറുവണ്ണൂര്‍ : ആവള ബ്രദേഴ്‌സ് കലാസമിതി ഓവര്‍ ഓള്‍ കിരീടം കരസ്ഥമാക്കി. 2023 വര്‍ഷത്തെ കേരളോത്സവത്തിന്റ ഭാഗമായി ഒക്ടോബര്‍ 7 മുതല്‍ 20 വരെ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് നടന്ന സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ്, കലാ മത്സരങ്ങള്‍ എന്നിവ സമാപിച്ചപ്പോള്‍ ആവള ബ്രദേഴ്‌സ് കലാസമിതി ഓവര്‍ ഓള്‍ കിരീടം കരസ്ഥമാക്കി.

സ്‌പോര്‍ട്‌സ് & ഗെയിംസ് ഇനങ്ങളിലും, കലാമത്സരങ്ങളിലും ഏറ്റവും കൂടുതല്‍ പോയിന്റ് ബ്രദേഴ്‌സ് ആവളയ്ക്കാണ് ലഭിച്ചത്. സമാപന പരിപാടിയില്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. ടി ഷിജിത്ത് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
Avala Brothers Arts Council wins overall title