കായണ്ണ: കായണ്ണ ഗ്രാമപഞ്ചായത്ത് കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ച് ലഹരി വിരുദ്ധ ജനകീയ സദസ്സ് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ കെ.വി ബിന്‍ഷ അധ്യക്ഷത വഹിച്ചു.
ബാലുശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബേബി മുഖ്യാതിഥിയായി. സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില ലഹരി വിരുദ്ധ ക്ലാസ് നയിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം പി.കെ ഷിജു, പ്രിന്‍സിപ്പാള്‍ ടി.ജെ പുഷ്പവല്ലി, പ്രധാനധ്യാപകന്‍ കെ.വി പ്രമോദ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം.എം സുബീഷ്, എന്‍.പി ഗോപി, വളണ്ടിയര്‍ ലീഡര്‍മാരായ ശ്രിയ എസ് ജിത്ത്, വിഷ്ണുപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
An anti-drug public meeting was organized