പലേരി : പലേരി കന്നാട്ടി കൂവ്വപ്പള്ളി ശിവ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം വിപുലമായി ആചരിച്ചു. ദുര്‍ഗാഷ്ടമി മുതല്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും വഴിപാടുകളും ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിരുന്നു.

ക്ഷേത്രം മേല്‍ശാന്തി അജിത്ത് നമ്പൂതിരി പയ്യന്നൂരിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഞായറാഴ്ച ദുര്‍ഗാഷ്ടമി നാളില്‍ ഗ്രന്ഥം വെപ്പ് നടത്തി.
മഹാനവമി നാളില്‍ ലളിത സഹസ്രനാമ പാരായണം, ഗ്രന്ഥ പൂജ എന്നിവയും നടന്നു. വിജയ ദശമി നാളില്‍ വിദ്യാരംഭം, എഴുത്തിനിരുത്ത്, വാഹനപൂജ, ആയുധപൂജ, പ്രസാദ വിതരണം എന്നിവ നടന്നു. ഡോ. കെ.പി ബാലന്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്‍കി.
Navarathri celebrations were celebrated on a grand scale at the Kannatti Kouvvapally Shiva Bhagavathy Temple