പേരാമ്പ്ര : പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ സമാപനമായ വിജയദശമി വമ്പിച്ച പരിപാടികളോടെ കൊണ്ടാടി.

അരിയിലെഴുത്ത്, ഗ്രന്ഥമെടുക്കല്‍, വാഹനപൂജ ക്ഷേത്രം മേല്‍ശാന്തി ശ്രീഹരി നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. കവിയും, സംഗീതഞ്ജനും ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുമായ ഡോ: പിയൂഷ് നമ്പൂതിരിപ്പാട് കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ. പ്രമോദ് കുമാര്‍ മുഖ്യ അതിഥിയായി പൂജ കഴിച്ചെത്തിയ ഗ്രന്ഥങ്ങള്‍ എടുത്ത് കൊടുത്തു. ഗ്രന്ഥ പൂജ, അരിയിലെഴുത്ത്, വാഹനപൂജയും എന്നിവ വിപുലമായി നടന്നു.
ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, പാരമ്പര്യ ട്രസ്റ്റി എ.കെ കരുണാകരന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ എന്‍.കെ ലാല്‍, നാഗത്ത് ചന്ദ്രശേഖരന്‍, നവമി ആഘോഷ കമ്മറ്റി പ്രസിഡന്റ് ബാബു, സെക്രട്ടറി പി.സി സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷിച്ചു. അറിവ് തേടിയുള്ള യാത്രയില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് പ്രശസ്ത കവിയും സംഗീതജ്ഞനുമായ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ: പിയൂഷ് നമ്പൂതിരിപ്പാട് തന്നെയാണ് പൗരോഹിത്യത്തിന്റെ വേഷമണിഞ്ഞ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാനെത്തിയത്.
പാലയാട് ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ തിരുനടയില്‍ വെച്ച് മെല്‍വിന്‍ മാത്യുസ്, ഹെമിന്‍ മാര്‍ക്കോസ് ദമ്പതികളുടെ മകനായ ആസ്റ്റില്‍ മാത്യു മെല്‍വിന് ആദ്യാക്ഷരം കുറിച്ചത് സമൂഹത്തിന് കൊടുക്കുന്ന ഒരു പുതിയ സന്ദേശമായി.
വിശ്വാസത്തിന്റെയും വിഞ്ജാനത്തിന്റെയും മേച്ചില്‍ പുറംങ്ങളില്‍ വിജ്ജാനത്തിന് തുടക്കം കുറിക്കാന്‍ ഒരു വിശ്വാസവും തടസ്സമല്ലെന്ന് വിളിച്ചോതുന്നതായിരുന്നു ഇത്. മലയാള ശ്രീകൃഷ്ണ ക്ഷേത്രം മുമ്പില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. കെ.സി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം പി.ആര്‍ സാവിത്രി, കെ.പി. ഗോപാലന്‍ നായര്‍, പി.സി. ഗോപിനാഥന്‍, പി.കെ.ബി. കൃഷ്ണന്‍, ബിജു കളരിക്കല്‍, കെ.എം. ബാലകൃഷ്ണന്‍, കെ ഷജിത്ത്കുമാര്‍, വി.ഡി പ്രേമരാജന്‍, പി.കെ ദീപേഷ്, ശോഭാ ബാലകൃഷ്ണന്‍, ലളിത രവീന്ദ്രന്‍, രമ്യ ഷജിത്ത് എന്നിവര്‍ സംസാരിച്ചു. ക്ഷേത്രത്തില്‍ ഗ്രന്ഥപൂജ, വാഹനപൂജ എന്നിവയും നടന്നു.
ചെറുകാശി ശിവക്ഷേത്രത്തില്‍ കക്കാട്ട് ഇല്ലത്ത് സന്ധ്യ അന്തര്‍ജനം കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ചു.
കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളോടെ നവരാത്രി ആഘോഷിച്ചു. ഡോ. പി.ജി. നമ്പൂതിരിപ്പാട് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രം തന്ത്രി കെ.ഇ കേശവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി കെ. കേശവന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഗ്രന്ഥ പൂജ, ആയുധപൂജ, വാഹനപൂജ എന്നിവക്ക് നൂറുകണക്കിന് ഭക്തര്‍ ക്ഷേത്രത്തല്‍ എത്തിച്ചേര്‍ന്നു. ചടങ്ങുകള്‍ക്ക് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം. മോഹനകൃഷ്ണന്‍, മെമ്പര്‍മാരായ സി.പി. പ്രകാശന്‍, മോളി, ബാലകൃഷ്ണന്‍, കൃഷണന്‍ കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
Navarathri was celebrated extensively in temples