ചക്കിട്ടപ്പാറ : ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് ജിന്‍സണ്‍ ജോണ്‍സണിനെയും അദ്ദേഹത്തിന്റെ ആദ്യകാല കോച്ച് കെ.എം പീറ്ററിനെയും കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയര്‍ ആദരിച്ചു.

1500 മീറ്റര്‍ പുരുഷ ഓട്ടത്തിനാണ് ജിന്‍സണ്‍ ജോണ്‍സണിന് വെങ്കല മെഡല്‍ ലഭിച്ചത്. ഇന്നലെ ചക്കിട്ടപ്പാറയില്‍ വെച്ചു നടന്ന ചടങ്ങിലേക്ക് കാലിക്കറ്റ് ഡിഫെന്‍സ് പ്രവര്‍ത്തകര്‍ വാഹന ജാഥയുടെ അകമ്പടിയോടെ തുറന്നവണ്ടിയില്‍ ഇരുവരെയും സ്വീകരിച്ചു കൊണ്ടു വേദിയില്‍ എത്തുകയായിരുന്നു.
കാലിക്കറ്റ് ഡിഫെന്‍സ് ഒരുക്കിയ ആദരിക്കല്‍ ചടങ്ങില്‍ ജില്ലയുടെ നാനാഭാഗത്തു നിന്നും എത്തിയ സൈനികരും അര്‍ദ്ധസൈനികരും വിമുക്ത ഭടന്മാരും, കാലിക്കറ്റ് ഡിഫെന്‍സിന്റെ വനിതാ വിഭാഗം ആയ CDTC ക്വീന്‍സ് അംഗങ്ങളും ചേര്‍ന്ന് ചക്കിട്ടപ്പാറയില്‍ ഉജ്വല സ്വീകരണം ഒരുക്കി.
സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ NCC കേഡറ്റുകളും പൊതുജനങ്ങളും ചടങ്ങില്‍ പങ്കാളികളായി.
കൂടാതെ സംസ്ഥാന സ്‌കൂള്‍ തല ഓട്ടമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ അദിത് വി അനിലിനെയും വേദിയില്‍ അനുമോദിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം കാലിക്കറ്റ് ഡിഫെന്‍സ് പ്രസിഡന്റ് ടി.കെ അനില്‍ നിര്‍വ്വഹിച്ചു. ബഷീര്‍ ഉള്ളിയേരി അധ്യക്ഷത വഹിച്ചു.
ഇസിഎച്ച്എസ് വെല്‍ഫെയര്‍ ഫോറം സെക്രട്ടറി ഗിരീഷ്, വിമുക്ത ഭടന്‍ വി.എസ് രവീന്ദ്രന്‍, കുളത്തുവയല്‍ സ്‌കൂള്‍ അധ്യാപകനും എന്‍സിസി എഎന്‍ഒ യുമായ ബിജോ എന്നിവരും ജിന്‍സണ്‍ ജോണ്‍സ്, കോച്ച് കെ.എം പീറ്റര്‍ മറ്റു പ്രമുഖ വ്യക്തികളും സംസാരിച്ചു.
കാലിക്കറ്റ് ഡിഫെന്‍സ് സെക്രട്ടറി നിപുണ്‍ കടിയങ്ങാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജാംഷ് ജേക്കബ് നന്ദിയും പറഞ്ഞു.
Calicut Defense Trust and Care in honor of Jinson Johnson