കായണ്ണ : കായണ്ണ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പേരാമ്പ്ര ഉപജില്ല സാമൂഹ്യ ശാസ്ത്ര മേള സമാപിച്ചു.

എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി എഴുന്നോറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മേളയില്‍ എല്‍പി വിഭാഗത്തില്‍ കൂത്താളി എയുപി സ്‌കൂള്‍, യുപി വിഭാഗത്തില്‍ വാല്യക്കോട് എയുപി സ്‌കൂള്‍, ജിയുപി സ്‌കൂള്‍ തൃക്കുറ്റിശേരി എന്നിവരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടുവണ്ണൂരും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവിടനല്ലൂരും ജേതാക്കളായി.
എല്‍പി വിഭാഗത്തില്‍ പെരവച്ചേരി ജിഎല്‍പി, യുപി വിഭാഗത്തില്‍ എയുപി സ്‌കൂള്‍ പേരാമ്പ്ര, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടുവണ്ണൂര്‍ എന്നിവരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുളത്തു വയല്‍ എന്നിവരും രണ്ടാം സ്ഥാനം നേടി.
രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കായണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര എഇഒ കെ.എന്‍ ബിനോയ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
പേരാമ്പ്ര സികെജിഎം ഗവ. കോളജ് അസിസ്റ്ററ്റ് പ്രൊഫസര്‍ രഞ്ജിത് കുമാര്‍ എ.പി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രജിത കായണ്ണ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്‍ഷ കെ വി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.സി ഗാന, ജയപ്രകാശ് കായണ്ണ, ബിജി സുനില്‍കുമാര്‍, ഫെസ്റ്റിവല്‍ കമ്മിറ്റി കണ്‍വീനര്‍ രാമചന്ദ്രന്‍, പേരാമ്പ്ര ഗവ. യുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എ.സി മൊയ്തി, സനീഷ്, പ്രധാനധ്യാപകന്‍ കെ.വി പ്രമോദ്, പേരാമ്പ്ര ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി ടി.കെ ദിനേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പാള്‍ ടി.ജെ പുഷ്പവല്ലി സ്വാഗതം പറഞ്ഞ ചടങ്ങില വാര്‍ഡ് അംഗവും പിടിഎ പ്രസിഡന്റുമായ പി.കെ ഷിജു നന്ദിയും പറഞ്ഞു.
Perambra Upajila Social Science Fair concluded