പെരുവണ്ണാമൂഴി : മുതുകാട്ടിൽ ആദിവാസി കോളനിയിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്ത്യം തടവ്.

ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് കുളത്തൂർ ആദിവാസി കോളനിയിൽ 2019 ൽ അമ്മയെ കൊലപ്പെടുത്തിയ കേസിലാണ് കോഴിക്കോട് അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി 4 മകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
കുളത്തൂർ കോളനിയിൽ കുളത്തൂർ വിൽസന്റെ മകൻ അപ്പുവിനാണ് (25) ശിക്ഷ. 2019 നവംബർ 17 നാണ് അമ്മ റീനയെ വീട്ടിൽ വച്ച് കൊല ചെയ്ത് സമീപത്ത് മരത്തിൽ കെട്ടി തൂക്കിയത്.
പെരുവണ്ണാമൂഴി പൊലീസ് ആദ്യം അസ്വഭാവിക മരണത്തിനു കോസെടുത്തു. പിന്നീട് പൊലീസ് നടത്തിയ കൂടുതൽ അന്വേഷണത്തിൽ അഞ്ച് ദിവസത്തിനു ശേഷം അപ്പുവിന് എതിരെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.
സഹോദരനെ കൊലപ്പെടുത്തിയ കേസിലും അപ്പു പ്രതിയാണ്. 4 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.
Son gets life imprisonment for murdering mother