ചെറുവണ്ണൂര്‍: ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പാലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സിപിഐഎം ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെയും വര്‍ഗബഹുജന സംഘടനയുടെയും നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ ജ്വാല സംഘടിപ്പിച്ചു.

സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം പി.പി രാധാകൃഷ്ണന്‍, ലോക്കല്‍ സെക്രട്ടറി ടി മനോജ്, കെ.സി ജാഫര്‍, അഡ്വ: സി.കെ വിനോദന്‍, സമീര്‍ അരിക്കോത്ത് എന്നിവര്‍ സംസാരിച്ചു.
എന്‍.ആര്‍ രാഘവന്‍, എം അശോകന്‍, എന്‍.കെ ദാസന്‍, കെ.പി കുഞ്ഞികൃഷ്ണന്‍, കെ.എം രതീഷ്, എം സതീശന്‍, എന്‍ ദിനേശന്‍, എ.എം ബാബു, ടി.വി ബാബു, എം വിനോദന്‍, എ.കെ അഭിരാജ്, പി.പി ഷൈനി, സി.കെ വിജീഷ്, പ്രണോയ് രാജ്, കെ.എം ഫിദല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Organized Palestine Solidarity Flame