പാലേരി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശരക്ഷാ സംഗമവും പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു.

പാലേരി ചെറിയ കുമ്പളത്ത് നടന്ന പരിപാടി കെപിസിസി അംഗം അച്ചുതന്‍ പുതിയത്ത് ഉദ്ഘാടനം ചെയ്തു. ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍, യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാര്‍ പ്രകാശന്‍ കന്നാട്ടി, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം. സൈറാബാനു, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ സത്യന്‍ കല്ലൂര്‍, പുതുക്കോട്ട് രവി, ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.ടി സരീഷ്, കെ.എം. അഭിജിത്ത്, മണ്ഡലം സെക്രട്ടറി രജീഷ് പാലേരി, പി.ടി. വിജയന്‍, സുരേഷ് തറക്കണ്ടി, ഷൈലജ ചെറുവോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
Organized National Defense Rally and Palestine Solidarity Forum at paleri