---
title: " പെരുവണ്ണാമൂഴി പൊന്‍മനപ്പാറ,വാട്ടര്‍ അതോറിറ്റി റോഡില്‍ മരങ്ങള്‍ കടപുഴകി വീണു"
english_title: "Trees fell on Paruvannamoozhi Ponmanapara, Water Authority Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158949/trees-fell-on-paruvannamoozhi-ponmanapara-water-authority-road"
published_at: "2023-11-02T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654396e4c1373_maram_last.jpg"
keywords: []
---

#  പെരുവണ്ണാമൂഴി പൊന്‍മനപ്പാറ,വാട്ടര്‍ അതോറിറ്റി റോഡില്‍ മരങ്ങള്‍ കടപുഴകി വീണു

> **Lead Summary:** ** പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി പൊന്‍മനപ്പാറ,വാട്ടര്‍ അതോറിറ്റി റോഡില്‍ ഗതാഗതതടസ്സം സൃഷ്ടിച്ചു.

## Article Content

** പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി പൊന്‍മനപ്പാറ,വാട്ടര്‍ അതോറിറ്റി റോഡില്‍ ഗതാഗതതടസ്സം സൃഷ്ടിച്ചു.

കാറ്റില്‍ കടപുഴകി വീണ മരങ്ങള്‍ പേരാമ്പ്ര അഗ്‌നിരക്ഷാസേന മുറിച്ചുമാറ്റി.

പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്റെയും, അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെയും നേതൃത്ത്വത്തില്‍ ഫയര്‍&റെസ്‌ക്യു ഓഫീസ്സര്‍മാരായ കെ.എം രതീഷ് , ജി.ബി സനല്‍രാജ് ,പി.സി ധീരജ്‌ലാല്‍ ,എം.കെ ജിഷാദ്, കെ അജേഷ്, ഹോംഗാര്‍ഡ് എ.സി അജീഷ് എന്നിവര്‍ രണ്ട് മണിക്കൂര്‍ സമയം പ്രവര്‍ത്തിച്ചാണ് മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158949/trees-fell-on-paruvannamoozhi-ponmanapara-water-authority-road)