ചക്കിട്ടപാറ: തിരുവനന്തപുരത്ത് വെച്ചു നടക്കുന്ന കേരളീയം ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചലച്ചിത്രോത്സവത്തിലേക്ക് കേരള ചലച്ചിത്ര അക്കാദമിയും കെഎസ്എഫ്ഡിസിയും ചേര്‍ന്ന് മലയാള ചലച്ചിത്ര ചരിത്രത്തില്‍ നാഴികകല്ലുകള്‍ ആയ മികച്ച സിനിമകള്‍ തിരഞ്ഞെടുത്തു.

ഇതില്‍ ചക്കിട്ടപാറക്കാരന്‍ ജിന്റോ തോമസ് തിരക്കഥ എഴുതിയ കാടകലം മികച്ച സിനിമകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു.
1954 മുതല്‍ 2023 വരെ ഉള്ള നൂറ് മികച്ച സിനിമകളില്‍ ഒന്നായാണ് കാടകലം തെരഞ്ഞെടുക്കപ്പെട്ടത്. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് കാടകലം.
ജനപ്രിയ ചിത്രങ്ങള്‍, കുട്ടികളുടെ ചിത്രങ്ങള്‍, സ്ത്രീപക്ഷ സിനിമകള്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം.
Keraleeyam 2023 is twice as sweet for Chakkittaparakaran