മുയിപ്പോത്ത് : മുയിപ്പോത്ത് എംയുപി സ്‌കൂള്‍ ഖൊ-ഖൊ ടീമിന് വേണ്ട ജേഴ്‌സി സോള്‍ മുയിപ്പോത്ത് സ്‌പോണ്‍സര്‍ ചെയ്തു.
സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങില്‍ സോള്‍ പ്രസിഡന്റ് അബ്ദുല്‍ കരീം കോച്ചേരി സ്‌കൂള്‍ പ്രധാനധ്യാപികയ്ക്ക് നല്‍കി ജേഴ്‌സി പ്രകാശനം ചെയ്തു.
ചടങ്ങില്‍ മുന്‍ പ്രധാനധ്യാപകന്‍ ടി അബ്ദുല്‍ലത്തീഫ്, സംസ്ഥാന അധ്യാപക പരിശീലകന്‍ കെ.കെ അജിത്ത്കുമാര്‍, സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത്, സീനിയര്‍ അസിസ്റ്റന്റ് സതീദേവി, എസ്ആര്‍ജി കണ്‍വീനര്‍ വി മിഥുന്‍, സി.വി മുഹമ്മദലി, സ്‌പോട്‌സ് കണ്‍വീനര്‍ മുഹമ്മദ് ശാഫി, ഖൊ-ഖൊ പരിശീലകന്‍ എ.കെ അബ്ദുല്‍ ഹസീബ്, ഖൊ-ഖൊ ക്യാപ്റ്റന്‍ കിരണ്‍ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം സേക്രട്ട്ഹാര്‍ട്ട് സ്‌കൂള്‍ മൈതാനത്ത് നടന്ന സന്നാഹമത്സരത്തില്‍ വിജയിച്ച സ്‌കൂള്‍ ടീമിനെ ചടങ്ങില്‍ അഭിനന്ദിച്ചു.
Jersey launch sponsored by Sol Muipoth