പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഹയര്‍ സെക്കണ്ടറി വിഭാഗം 2022-23 വര്‍ഷത്തെ എന്‍എസ്എസ് സംസ്ഥാന അവാര്‍ഡാണ് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അഭിമാന നേട്ടമായത്.

മികച്ച സംസ്ഥാനതല ക്ലസ്റ്റര്‍ കണ്‍വീനര്‍ സി.കെ ജയരാജന്‍, ജില്ലയിലെ മികച്ച എന്‍എസ്എസ് യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസര്‍ ആര്‍ സീന, മികച്ച വളണ്ടിയര്‍ ആര്‍ദ്ര ഗണേശന്‍ എന്നിങ്ങനെ നാല് അവാര്‍ഡുകളാണ് കരസ്ഥമാക്കിയത്.
A proud achievement for Vadakkumpad Higher Secondary School