പന്തിരിക്കര : പന്തിരിക്കര റൂറല്‍ കോ.ഓപ്പ്‌റേറ്റീവ് ഹൗസിംഗ് സൊസെറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - രാഷ്ട്രീയ ജനതാദള്‍ സഖ്യത്തിന്റെ സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി.

വനിത, എസ്‌സി, സ്ഥിര നിക്ഷേപ സ്ഥാനങ്ങളില്‍ സഹകരണ ജനാധിപത്യ മുന്നണിയുടെ 5 സ്ഥാനാര്‍ത്ഥികള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. നാല് ജനറല്‍ സീറ്റിലേക്ക് മാത്രമായിരുന്നു ഇപ്പോള്‍ മത്സരം നടന്നത്.
പ്രസിഡണ്ടായി യുസിഎഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്‍ജെഡി ജില്ലാ കമ്മറ്റി അംഗം കെ.ജി. രാമനാരായണനേയും തെരഞ്ഞെടുത്തു.
കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്ത പി.ടി. കുഞ്ഞിക്കേളുവായിരുന്നു വിമത സ്ഥാനാര്‍ത്ഥി.
മറ്റു ഭരണ സമിതി അംഗങ്ങള്‍. പി.കെ. ദാമോദരന്‍, കെ.ജെ അഗസ്റ്റിന്‍, സന്തോഷ് കോശി, കെ.എ ജോസുകുട്ടി, ശ്രീജ അരിപ്പിലങ്കണ്ടി, ഒ.പി ശ്രീജ, നിര്‍മ്മല ചെട്ട്യാന്‍ ചോലയില്‍, സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ വരണാധികാരി.
Cooperative Democratic Front candidates won