പേരാമ്പ്ര: മേലടി ഉപജില്ല കലോത്സവം നവംബര്‍ 14,15,16,17 തിയതികളില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വന്‍മുഖത്ത് വെച്ച് നടക്കുകയാണ്. ഇതിന്റെ ഭാഗമായി മീഡിയ റൂം ഉദ്ഘാടനം പയ്യോളി പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി.എം മനോജ് നിര്‍വഹിച്ചു.

പ്രധാനധ്യാപിക സുചിത്ര അധ്യക്ഷത വഹിച്ചു. മേലടി എഇഒ എന്‍.എം ജാഫര്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ പ്രദീപന്‍, എ.ടി വിനീഷ്, സി.എ റഹ്മാന്‍, യാക്കൂബ് രചന, റഷീദ് കൊളറാട്ടില്‍, സുജ എന്നിവര്‍ സംസാരിച്ചു.
പിടിഎ പ്രസിഡന്റ് നൗഫല്‍ നന്തി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പബ്ലിസിറ്റി കണ്‍വീനര്‍ സുഭാഷ് എസ്.ബി നന്ദിയും പറഞ്ഞു.
Meladi Upajila Arts Festival: Inauguration of Media Room