പാലേരി: പാലേരി കൂനിയോട് ഇടിമിന്നലില്‍ വീട് തകര്‍ന്നു. ഇന്ന് രാത്രി 8 .30 ഓടുകൂടി ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് ഇടവലത്ത്കണ്ടി സുധാകരന്റെ വീട് തകര്‍ന്നത്.

വീടിന്റെ വയറിംഗ് പൂര്‍ണമായും നശിച്ചു. ജനല്‍, ജനല്‍ ഗ്ലാസ്സുകള്‍, റൂമിലെ ബള്‍ബുകള്‍, സ്വിച്ച് ബോര്‍ഡുകള്‍ എന്നിവ ഇടിമിന്നലില്‍ പൊട്ടിത്തെറിച്ചു.
ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന സുധാകരന്റെ മകന്റെ ഭാര്യയും കുട്ടിയും പരിക്കുകള്‍ ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
Paleri Kuniyod was destroyed house by lightning