ചക്കിട്ടപാറ : കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ ചക്കിട്ടപാറ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ ആദിമുഖ്യത്തില്‍ ചക്കിട്ടപാറ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

ധര്‍ണ്ണ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കല്ലൂര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പെരിഞ്ചേരി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.
ഷരീഫ് കയനോത്ത്, കുന്നത്ത് അഡീസ്, പി.സി. മുഹമ്മദ് ഷാഫി, പി.കെ യൂസുഫ്, യൂസുഫ് പിള്ളപെരുവണ്ണ, കെ.കെ റാഫി എന്നിവര്‍ സംസാരിച്ചു.
Increase in electricity charges; Muslim League organizes dharna to KSEB office