പേരാമ്പ്ര: 18 കോടി രൂപ ചെലവഴിച്ച് നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കടിയങ്ങാട് - പൂഴിത്തോട് റോഡില്‍ ഒന്നാംഘട്ട ടാറിങ് പൂര്‍ത്തീകരിച്ച കടിയങ്ങാട് ഭാഗത്ത് ടാറിങ് തകര്‍ന്ന നിലയില്‍.

വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. റോഡ് പണി നടന്നുകൊണ്ടിരിക്കുന്ന കടിയങ്ങാട് പൂഴിത്തോട് റോഡില്‍ എസ്റ്റിമേറ്റ് പ്രകാരമുള്ള ഓവുചാലുകള്‍ നിര്‍മ്മിക്കുകയോ ശരിയായ രീതിയിലുള്ള ടാറിങ് നടത്തുകയോ ചെയ്യുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
റോഡിന് വശങ്ങളിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റി കാല്‍നട യാത്രക്കാര്‍ക്ക് നടന്നുപോവാന്‍ പോലുമുള്ള സൗകര്യം ഒരുക്കിയിട്ടില്ല. സൂപ്പികട - പന്തിരിക്കര ഭാഗത്ത് റോഡില്‍ ടാറിങ് പൂര്‍ത്തീകരിച്ച സ്ഥലങ്ങളില്‍ റോഡിന് നടുവിലാണ് മരങ്ങള്‍ നില്‍ക്കുന്നത്.
ബന്ധപ്പെട്ട അധികാരികള്‍ പോലും റോഡ് പണി നടക്കുന്ന സ്ഥലത്തേക്ക് തിരിഞ്ഞു നോക്കാറില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
റോഡ് പണിയിലെ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ് സുനന്ദ്, മണ്ഡലം പ്രസിഡന്റ് അരുണ്‍ പെരുമന, നിയോജക മണ്ഡലം സെക്രട്ടറിമാരായ ഇ.എന്‍ സുമിത്ത്, അക്ഷയ് പുഷ്പന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Defect in road work; Youth Congress will lodge a complaint with Vigilance