പേരാമ്പ്ര: കൂത്താളി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം കൂത്താളി എയുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു.

ഗ്രാമ പഞ്ചായത്ത് 2023 - 24- വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ ഭിന്നശേഷി കലോത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് വി.എം. അനുപ് കുമാര്‍, സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി ഗോപി, ടി. രാജശ്രീ, നളിനി, മെമ്പര്‍മാരായ കെ.വി. രാഗിത, ഷൈനി, സാവിത്രി, ബിന്ദു, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.എം. ബാലകൃഷ്ണന്‍, മോഹന്‍ദാസ് ഓണിയില്‍, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ടി.പി. സരള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ജനറല്‍ കണ്‍വീനര്‍ പി.എം. രാഘവന്‍, സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഐസിഡിഎസ് സുപ്പര്‍വൈസര്‍ നീതു വര്‍ഗീസ് നന്ദിയും പറഞ്ഞു.
Koothali Grama Panchayath Bhinnaseshi Kalothsavam