ചക്കിട്ടപാറ: പതിനൊന്നാം വാര്‍ഡില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരുമാസമായി നടത്തിക്കൊണ്ടിരിക്കുന്ന ഊര്‍ജ്ജിത മഞ്ഞപ്പിത്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

മഞ്ഞപ്പിത്തം സംശയകരമായ മരണം റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പഞ്ചായത്ത് തലത്തില്‍ അടിയന്തരയോഗം പ്രസിഡന്റ് കെ സുനിലിന്റെ അധ്യക്ഷതയില്‍ നടത്തി.
യോഗ തീരുമാനപ്രകാരം ഇഎംഎസ് സഹകരണ ആശുപത്രി പേരാമ്പ്രയുമായി സഹകരിച്ചു കൊണ്ട് നാളെ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. പ്രദേശത്തെ ലക്ഷണമുള്ളവരെ എല്ലാവരെയും കണ്ടെത്തി അവരെ ഹെപ്പറ്റൈറ്റിസ് എ വൈറസ് ടെസ്റ്റിന് വിധേയമാക്കും.
രോഗം ബാധ്യത പ്രദേശങ്ങളിലും പ്രത്യേകമായി യോഗം വിളിച്ചു ചേര്‍ക്കുകയും മഞ്ഞപ്പിത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, മെമ്പര്‍മാരായ വി നിഷ, വിനീത, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷാരോണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സീന ഭായി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി ഉണ്ണി കൃഷ്ണന്‍, ആശാ പ്രവര്‍ത്തകര്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന് യോഗത്തില്‍ സംബന്ധിച്ചു.
Chakkittapara grama panchayath and health department have intensified the Jaundice prevention activities