കൂത്താളി : ശിശുദിനത്തോടനുബന്ധിച്ച് കായിക വികസനത്തിന്റെ ഭാഗമായി കൂത്താളി എയുപി സ്‌കൂളിലെ അധ്യാപകര്‍ സൈക്കിള്‍ ഉള്‍പ്പെടെയുള്ള സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ സംഭാവന ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇതോടൊപ്പം ക്ലാസ് ലൈബ്രറിയിലേക്ക് ഒരച്ഛന്‍ മകള്‍ക്കയച്ച കത്ത് പുസ്തകവും വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഹരിതസഭയും നടന്നു. പ്രധാനധ്യാപകന്‍ പി ആദര്‍ശ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം അനൂപ് കുമാര്‍, വിനോയ് ശ്രീവിലാസ്, വി.വി ഗോപി, കെ.വി രാഗിത, കെ സൂസി, കെ ഷൈനി എന്നിവര്‍ സംസാരിച്ചു.
Sports equipment was donated by the teachers