പന്തിരിക്കര: ഡിവൈഎഫ്‌ഐ പന്തിരിക്കര മേഖലകമ്മറ്റി സംഘടിപ്പിക്കുന്ന പി.സി കുഞ്ഞിക്കണ്ണന്‍ സ്മാരക വിന്നേഴ്സ് ട്രോഫിക്കും ആര്‍.കെ നമ്പ്യര്‍ പന്തിരിക്കര സ്‌പോണ്‍സര്‍ ചെയ്യുന്ന റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ഒന്നാമത് ഹാര്‍ഡ് ബോള്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് നവംബര്‍ 11.12 തിയ്യതികളില്‍ ചക്കിട്ടപാറ പഞ്ചായത്തു സ്റ്റേഡിയത്തില്‍ വെച്ച് നടന്നു.

മത്സരത്തില്‍ പി.കെ ബ്രദേര്‍സ് പന്തിരിക്കര ജേതാക്കളായപ്പോള്‍ ക്രിക്കറ്റ് ഫ്രണ്ട്സ് റണ്ണേഴ്‌സ് അപ്പ് ആയി. ടൂര്‍ണ്ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി വിഷ്ണു സുരേഷ് (ബ്രാന്‍ഡ്സ്റ്റര്‍ പേരാമ്പ്ര), മികച്ച ബൗളര്‍ ആയി വിഷ്ണു വാസുദേവ് (ക്രിക്കറ്റ് ഫ്രണ്ട്സ്), മാന്‍ ഓഫ് ദി സീരീസ് ആയി ഫവാസ് ഗാലിബ് (വാരിയര്‍സ് പേരാമ്പ്ര) എന്നിവര്‍ കരസ്ഥമാക്കി.
DYFI ബ്ലോക്ക് സെക്രട്ടറി വി. കെ അമര്‍ഷാഹി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എ.സി ഷൈജു അധ്യക്ഷനായി. റണ്ണേഴ്‌സ് ട്രോഫി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്തും വിജയികള്‍ക്കുള്ള ട്രോഫി DYFI ജില്ലാകമ്മിറ്റിയംഗം സി.കെ രൂപേഷും സമ്മാനിച്ചു.
വി. പ്രവീഷ്, എസ്. അശ്വിന്‍, നന്ദു പന്തിരിക്കര, കെ കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്‍കി. മേഖലാ സെക്രട്ടറി പി.കെ വരുണ്‍ സ്വാഗതവും മേഖല ട്രഷറര്‍ ജിഷ്ണുലാല്‍ കൂട്ടയ്ക്കല്‍ നന്ദിയും പറഞ്ഞു.
DYFI Panthirakara Region Committee organized 1st Hard Ball Cricket Premier League