പേരാമ്പ്ര: മുളിയങ്ങല്‍ കായണ്ണ റോഡില്‍ വാളൂര്‍ തറവട്ടത്ത് താഴെ ഒട്ടോക്ക് മുന്നിലേക്ക് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു. ഡ്രൈവര്‍ക്കും മൂന്ന് യാത്രക്കാര്‍ക്കും പരിക്ക് പറ്റി. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം.

തോളെല്ലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കായണ്ണ സ്വദേശി പുളിച്ചിപറമ്പത്ത് സിറാജ് (36), ആയഞ്ചേരി സ്വദേശിനി സുധ ( 47) എന്നിവരെയും നിസാര പരിക്കേറ്റ പൊക്കന്‍ ( 77), നാരായണി ( 65) ആയഞ്ചേരി യെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
dog jumped across; Four people were injured in the auto overturn