മേപ്പയ്യൂര്‍: ബൈക്ക് മോഷണക്കേസിലെ പ്രതിയെ അതിസാഹസികമായി പിടിച്ച് പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്‌ക്വാഡ്.

കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വാഹന മോഷണ കേസില്‍ പ്രതിയെയാണ് പേരാമ്പ്ര ഡിവൈഎസ്പി സ്‌ക്വാഡ് അതിസാഹസികമായി പിടിച്ചത്.
ഹൊസ്ദുര്‍ഗ് പൊലീസില്‍ നിന്നും ലഭിച്ച വിവരത്തില്‍ പ്രതി നടുവണ്ണൂര്‍, ഏക്കാട്ടൂര്‍ സ്വദേശി പുനത്തില്‍ മീത്തല്‍ അഭിനവ് ആണെന്ന് പേരാമ്പ്ര ഡിവൈഎസ്പി സ്‌ക്വാഡ് തിരിച്ചറിയുകയായിരുന്നു.
കോയമ്പത്തൂരില്‍ നിന്നും പ്രതി നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ചെങ്കിലും പ്രതി വീട്ടില്‍ നിന്നും മാറിയിരുന്നു.
പൊലീസ് സ്ഥലത്തു നിന്നും പോയ വിവരം മനസിലാക്കി വീണ്ടും വീട്ടിലെത്തിയ പ്രതിയെ സ്ഥലത്ത് മാറി നിന്നിരുന്ന സ്‌ക്വാഡ് പിടിച്ചു വയ്ക്കുകയായിരുന്നു.
മറ്റു വിവിധ ജില്ലകളില്‍ നിരവധി കേസുകളുള്ള മറ്റൊരു കൂട്ടാളിയെ പൊലീസ് തിരയുകയാണെന്നും പിടിയിലായ പ്രതിയുടെ മറ്റു ജില്ലകളിലെ പങ്കിനെപ്പറ്റി അന്വേഷിക്കുമെന്നും, ശേഷം ഹൊസ്ദുര്‍ഗ് പൊലീസിന് കൈമാറുമെന്നും പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിന്‍കുട്ടി അറിയിച്ചു.
സ്‌ക്വാഡംഗങ്ങളായ ടി വിനീഷ്, ഷാഫി, ഇ.കെ മുനീര്‍, സിഞ്ചുദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
The suspect in the vehicle theft case is in the custody of Perambra DySP squad