വിദ്വേഷത്തിനെതിരെ സ്‌നേഹത്തിന്റെ കൂടാരം കെട്ടി കടിയങ്ങാട് യൂത്ത് ലീഗ്

വിദ്വേഷത്തിനെതിരെ സ്‌നേഹത്തിന്റെ കൂടാരം കെട്ടി കടിയങ്ങാട് യൂത്ത് ലീഗ്
Nov 17, 2023 03:58 PM | By SUBITHA ANIL

പേരാമ്പ്ര: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന തല വാചകത്തില്‍ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി നടത്തുന്ന യൂത്ത് മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം പഞ്ചായത്ത് മുന്‍സിപ്പല്‍ മേഖല തലങ്ങളില്‍ ഓരോ തെരുവുകളിലും മുഹബ്ബത്ത് കീ ബസാര്‍ എന്ന പേരില്‍ പ്രത്യേക പന്തലുകള്‍ ഉയരുന്നു.

തെരുവുകളില്‍ വര്‍ഗീയത പ്രസംഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘ പരിവാര അജണ്ടകള്‍ പരസ്പര സ്‌നേഹം കൊണ്ട് ചെറുക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കൂടാരങ്ങള്‍ ഉയരുന്നത്.

എല്ലാ വൈകുന്നേരങ്ങളിലും അവിടെ പ്രവര്‍ത്തകര്‍ കൂടിയിരിക്കും. മാനവികത പറയുന്ന കവിതകളും മഹത് വചനങ്ങള്‍, ആകര്‍ഷനീയമായ ചിത്രങ്ങള്‍ എന്നിവ കൊണ്ട് അലങ്കരിക്കും പ്രാദേശികമായ ചില ചരിത്ര ശേഷിപ്പുകളും ഉള്‍പെടുത്തും ഓരോ നാട്ടിലും വര്‍ഷങ്ങളായി ഒരേ ജോലി ചെയ്യുന്നവരെ ഒരു ദിവസം മുഹബ്ബത് കീ ബസാറില്‍ ആദരിക്കും, അവര്‍ ആ നാടിന്റെ മുഖങ്ങളാണ് ഒരിക്കല്‍ പോലും വിദ്വേഷം പ്രചരിപ്പിക്കാന്‍ തയ്യാറാകാത്ത അവര്‍ ആ നാടിന്റെ സ്പന്ദനങ്ങളാണ് എന്ന നിലയിലാണ് ആദരിക്കുന്നത്.

വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന, ചായക്കടകള്‍ നടത്തുന്ന, ഡ്രൈവിങ് ജോലി ചെയ്യുന്ന പത്രം വിതരണം ചെയ്യുന്നവര്‍, ബാര്‍ബര്‍മാര്‍, മത്സ്യ കച്ചവടക്കാര്‍, ക്ഷീര കര്‍ഷകര്‍, തെരുവ് ഗായകര്‍, അഥിതി തൊഴിലാളികളിലെ നിരവധി വര്‍ഷം പാരമ്പര്യമുള്ളവര്‍, അങ്ങനെ സമൂഹത്തിലെ വിവിധ കോണുകളില്‍ പരമ്പരാഗതമായി ജോലി ചെയ്യുന്നവരെയും ആദരിക്കും.


നാട്ടിലെ പാട്ടുകാര്‍, പ്രതിഭകള്‍ എന്നിവര്‍ പന്തലില്‍ ഒരുമിച്ച് കൂടും. പഴമകള്‍ പറഞ്ഞ് വയോജനങ്ങള്‍ നാടിന്റെ തനിമകള്‍ പങ്കുവെക്കും, ചായ സല്‍ക്കാരങ്ങളും കലാ പ്രകടനങ്ങളും സംഘടിപ്പിക്കും. കുട്ടിക്കാലത്ത് മുതിര്‍ന്നവരുടെ മുടി വെട്ടിയത് മുതല്‍ ഇപ്പോള്‍ അവരുടെ മക്കളുടെ മുടി വെട്ടുന്നവര്‍ നാട്ടിലുണ്ട്, തലമുറകള്‍ക്ക് ഒരേ മുഖത്തില്‍ പരിചയമുള്ള അവരെപ്പോലുള്ളവര്‍, എത്രയോ കാലമായി രാഷ്ട്രീയം പറയുന്നു വിദ്വേഷമോ വര്‍ഗീയതയോ ഇല്ലാതെ അവര്‍ ഈ അങ്ങാടികളില്‍ ജീവിച്ചത് പുതു തലമുറ പഠിക്കണം എന്നതാണ് ലക്ഷ്യം.

മുഹബ്ബത്ത് കീ ബസാറിന്റെ ചങ്ങരോത്ത് പഞ്ചായത്ത് തല ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കരിങ്കണ്ണിയില്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗിന്റെ മുന്‍ നേതാക്കളായ സി.കെ കുഞ്ഞി മൊയ്തീന്‍ മാസ്റ്റര്‍ക്ക് യൂത്ത് മാര്‍ച്ച് നിയോജക മണ്ഡലം സ്വാഗത സംഘം ചെയര്‍മാന്‍ എംകെസി കുട്ട്യാലിയും വൈറ്റ് ഗാര്‍ഡ് മുന്‍ ക്യാപ്റ്റന്‍ ആയടത്തില്‍ കുഞ്ഞമ്മദ് സാഹിബിന് പഞ്ചായത്ത് ചെയര്‍മാന്‍ ആനേരി നസീറും ഉപഹാരം നല്‍കി.

ആവള ഹമീദ് കലാ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കല്ലൂര്‍ മുഹമ്മദലി, അസീസ് നരിക്കലക്കണ്ടി, എ.പി അബ്ദു റഹ്മാന്‍, അസീസ് ഫൈസി, കൊല്ലി ഇബ്രാഹിം, പി.സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, പുതുശ്ശേരി ഇബ്രാഹിം, പാളയാട്ട് ബഷീര്‍, കെ.ടി അബ്ദുല്‍ ലത്തീഫ്, കെ.എം ഇസ്മായില്‍, അസീസ് കുന്നത്ത്, കെ.സി മുഹമ്മദ്, സത്താര്‍ കീഴരിയൂര്‍, സി.കെ ജറീഷ്, സജീര്‍ വണ്ണാന്‍ കണ്ടി, എം.കെ ഫസലു റഹ്മാന്‍, എം.കെ സുബൈര്‍, പി.കെ ഇബ്രാഹിം, ഇ.എം അഷ്റഫ്, മുഹമ്മദ് കരുകുളത്തില്‍, സി.കെ മുഹമ്മദ്, ഇല്ലത്ത് കുഞ്ഞമ്മദ്, അലി നാറാണത്ത്, കെ.കെ.സി സമീര്‍, കെ.പി സമീര്‍, മിഖ്ദാത് പുറവൂര്‍, വി.പി റംഷാദ്, കെ നൗഫല്‍, ഇ സാലിഹ്, പി.കെ സിയാദ് എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് തൊണ്ടിയില്‍ സ്വാഗതവും കടിയങ്ങാട് ടൗണ്‍ പ്രസിഡന്റ്  ഫൈസല്‍ കടിയങ്ങാട് നന്ദിയും പറഞ്ഞു.

Kadiangad Youth League pitches a tent of love against hate

Next TV

Related Stories
 സേനാംഗങ്ങള്‍ക്കായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

May 11, 2025 11:31 PM

സേനാംഗങ്ങള്‍ക്കായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
 കാറും ട്രാവലര്‍വാനും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം

May 11, 2025 06:05 PM

കാറും ട്രാവലര്‍വാനും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം

കാറും കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലര്‍ വാനുമാണ്...

Read More >>
വാര്‍ഷികാഘോഷം സംഘടിപ്പിച്ച് ഭൂമിക റെസിഡന്റ്സ് അസ്സോസിയേഷന്‍

May 11, 2025 05:06 PM

വാര്‍ഷികാഘോഷം സംഘടിപ്പിച്ച് ഭൂമിക റെസിഡന്റ്സ് അസ്സോസിയേഷന്‍

ജാനു തമാശ ടീം നിധിലാല്‍, സുധന്‍ താത്തോത്ത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം...

Read More >>
ദേശീയ അംഗീകാരങ്ങളുടെ നിറവില്‍ എഐഎംഐ

May 11, 2025 05:00 PM

ദേശീയ അംഗീകാരങ്ങളുടെ നിറവില്‍ എഐഎംഐ

ദേശീയ ഇന്റേണ്‍ഷിപ്പ് ട്രയ്‌നിംഗ് പ്രോഗ്രാം എന്‍എടിഎസ് ദേശീയ സ്‌ക്കില്‍ ഡവലപ്‌മെന്റ് ഏജന്‍സിയായ...

Read More >>
കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

May 11, 2025 12:48 PM

കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
Top Stories