പേരാമ്പ്ര: കന്നാട്ടി വഞ്ചിക്കൂളി ദേവസ്ഥാനത്ത് പുന പ്രതിഷ്ഠ മഹോത്സവം, തിറ മഹോത്സവം എന്നിവ 2024 ഫെബ്രുവരി 17, 18, 19(കുഭം 4, 5, 6) തിയ്യതികളില്‍ നടത്തപ്പെടും. ആഘോഷങ്ങളുടെ വിജയത്തിനായി പ്രദേശത്തെ ഭക്തജനങ്ങളുടെ വിപുലമായ യോഗം വിളിച്ചു ചേര്‍ത്തു.

ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡന്റ് ഇ.കെ. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. സെകട്ടറി ഒ.വി. രഗേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ രാജീവന്‍ പൂളക്കണ്ടി, നാരായണന്‍ കോട്ടക്കുന്നുമ്മല്‍, എം.കെ. മനോജ് കുമാര്‍, എ.കെ. കുഞ്ഞിരാമന്‍, ഗോപി നടുപറമ്പില്‍, എ.വി. ജയാനന്ദന്‍, എന്‍.കെ. രാധാകൃഷ്ണന്‍, രാജീവന്‍ കൂവ്വപ്പള്ളി, ശ്രീധരന്‍ കുനിയില്‍, കെ.സി. രാഘവന്‍ നായര്‍, ദേവരാജ് കന്നാട്ടി, ടി.പി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
യോഗത്തില്‍ ആഘോഷ കമ്മിറ്റിക്ക് രൂപം നല്‍കി. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തിയാണ് ആഘോഷ കമ്മറ്റിക്ക് രൂപം നല്‍കിയത്.
ഗോപി നടുപറമ്പില്‍, ടി.പി. രാധാകൃഷ്ണന്‍, രാമദാസ് പോതിവയല്‍, ശ്രീധരന്‍.കെ.കുനിയില്‍, പ്രകാശന്‍ കന്നാട്ടി, രാജേഷ് മാണിക്കാം കണ്ടി, കുഞ്ഞിരാമന്‍ നടുപറമ്പില്‍, രാജീവന്‍ കുവ്വപ്പളളി, എ.കെ. കുഞ്ഞിരാമന്‍, എ.പി ശ്രീജിത്ത് എന്നിവര്‍ രക്ഷാധികാരികളായും
നാരായണന്‍ കോട്ടക്കുന്നുമ്മല്‍ പ്രസിഡണ്ട്, എം.കെ മനോജ്, എ.വി. ജയാനന്ദന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍, പി.കെ രാജേഷ് മാവുളള പറമ്പില്‍ സെക്രട്ടറി, എം.കെ. രജീഷ്, ഡി.കെ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാര്‍, കെ.സി. രാഘവന്‍ നായര്‍ ഖജാന്‍ജിയുമായി കമ്മിറ്റിക്ക് രൂപം നല്‍കി.
A festival committee was formed