കടിയങ്ങാട്: ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു. കടിയങ്ങാട് പാലത്തിന് സമീപം വെച്ച് ആരംഭിച്ച റാലി കടിയങ്ങാട് ടൗണില്‍ സമാപിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ ആനേരി നസീര്‍, അസീസ് നരിക്കലക്കണ്ടി, എ.പി അബ്ദുറഹ്മാന്‍, ഇബ്രാഹിം പുതുശ്ശേരി, കെ.ടി ലത്തീഫ്, പി.കെ മുഹമ്മദ്, കെ.എം ഇസ്മായില്‍, മൊയ്തു മൂശാരി, എം. കെ സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് കടിയങ്ങാട് നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. ആനേരി നസീര്‍ അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ കരീം ദാരിമി പ്രാര്‍ത്ഥന നടത്തി. എസ്.പി കുഞ്ഞമ്മദ്, ആര്‍.കെ മുനീര്‍, ടി.കെ ലത്തീഫ്, എം.കെ.സി കുട്ട്യാലി, കല്ലൂര്‍ മുഹമ്മദലി, മൂസ കോത്തമ്പ്ര, സയ്യിദ് അലി തങ്ങള്‍, പാളയാട്ട് ബഷീര്‍, ശിഹാബ് കന്നാട്ടി, ഇബ്രാഹിം കൊല്ലിയില്‍, അസീസ് കുന്നത്ത്, റഷീദ് കരിങ്കണ്ണിയില്‍, ടി സിദ്ദീഖ്, മിഖ്ദാദ് പുറവൂര്‍, ടി.കെ സൗഫി, വാഹീദ പാറമ്മല്‍, സഫിയ, നസീമ വാഴയില്‍ എന്നിവര്‍ പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി അസീസ് നരിക്കലകണ്ടി സ്വാഗതവും എപി അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.
Changaroth Panchayath Muslim League organized Palestine Solidarity Rally