ചങ്ങരോത്ത് : ചങ്ങരോത്ത് പഞ്ചായത്തിന്റെ ഹൃദയ ഭാഗമായ കടിയങ്ങാട് പാലത്തില്‍ - പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സമീപം എഫ്‌ജെ ഡെന്റല്‍ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗങ്ങളായ എം അരവിന്ദന്‍, മുബഷിറ, മുന്‍ അംഗം പുല്ലാക്കുന്നത്ത് ഇബ്രാഹിം, സാമൂഹിക പ്രവര്‍ത്തകരായ ജവാന്‍ അബ്ദുള്ള, പപ്പന്‍ കന്നാട്ടി, വി.പി. അശോകന്‍, സി.കെ. കുഞ്ഞിമൊയ്തീന്‍ മൗലവി, ഹാഷിം തങ്ങള്‍, പി.കെ. മുഹമ്മദ് മറ്റ് പ്രദേശ വാസികളും പൊതു ജനങ്ങളും സന്നിഹിതരായിരുന്നു.
കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ദന്ത ചികിത്സയും സുരക്ഷയും പൊതുജനങ്ങള്‍ക്ക് നല്കുമെന്ന് എം.ഡി ഡോ: ഫായീസ് പറഞ്ഞു.
Inauguration of FJ Dental Clinic at kadiyangad