അരിക്കുളം: അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കോഴിക്കോട് സിഎച്ച് സെന്ററിന് ആമ്പുലന്‍സ് കൈമാറി.
മുസ്ലിം ലീഗ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പ്രഥമ പരിഗണന നല്‍കുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് - പ്രവാസി ലീഗ് സംയുക്തമായി കോഴിക്കോട് സിഎച്ച് സെന്ററിന് കൈമാറിയ ആമ്പുലന്‍സ് ഏറ്റുവാങ്ങി കൊണ്ട് സിഎച് സെന്റര്‍ പ്രസിഡന്റ് കെ.പി കോയഹാജി പറഞ്ഞു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെ. അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സിഎച് സെന്റര്‍ സെക്രട്ടറി എം.വി. സിദ്ധിഖ് മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വി.വി.എം ബഷീര്‍ പദ്ധതി വിശദീകരിച്ചു. കെ.പി. പോക്കര്‍, പി.എന്‍.കെ. അഷ്റഫ്, ഒ. ഹുസൈന്‍, അരിയില്‍ മൊയ്ദീന്‍ ഹാജി, കാദര്‍ഹാജി, പൊയിലങ്ങല്‍ അമ്മത്, കെ.എം. അബ്ദുസലാം, എം.എം. മുഹമ്മദ് ഹാജി, കെ.എം. സക്കറിയ, കെ.എം. മുഹമ്മദ്, എന്‍.എം കുഞ്ഞിമൂഹമ്മത്, കെ.സി. ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു.
Muslim League handed over an ambulance to Kozhikode CH Center