നൊച്ചാട് : കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് നേരെ കയ്യേറ്റ ശ്രമം.
നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുന്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ സി.കെ അജീഷിന് നേരെയാണ് കയ്യേറ്റമുണ്ടായത്. നൊച്ചാട് കേളോത്ത് അമ്പലത്തിന് സമീപം ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം.
ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കയ്യേറ്റത്തിന് മുതിരുകയായിരുന്നു. കഴുത്തിനും കൈക്കും പരുക്കേറ്റ അജീഷ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ നൊച്ചാട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി ദിനേശന്‍അറിയിച്ചു.
Nochad Congress local leader assaulted.