ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അതിര്‍ത്തി പ്രദേശമായ നരിനട കാളങ്ങാലി ഭാഗത്ത് കാട്ടാന കൃഷി നശിപ്പിച്ചു.

ഇന്നലെ രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം പത്തിലധികം തെങ്ങുകളും,19 കമുങ്ങുകളും, 35 ഓളം വാഴകളും നശിപ്പിച്ചു. കൂടാതെ പൈനാപ്പില്‍ കൃഷിയിടത്തിലും നാശനഷ്ടം വരുത്തി.
കര്‍ഷകരായ ബേബി പുതിയമറ്റം, ജോര്‍ജ്ജ് കിഴക്കുമ്പുറം, സജി കുഴിവനാല്‍ എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാന വ്യാപക കൃഷി നാശം വരുത്തിയത്.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ കൃഷിയിടം സന്ദര്‍ശ്ശിച്ചു. കര്‍ഷകര്‍ക്ക് ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്നും, നഷ്ടപരിഹാരം നല്‍കാനുള്ള ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, പഞ്ചായത്തംഗം ബിന്ദു സജി, രാഷ്ട്രീയ പ്രവര്‍ത്തകരായ കെ.എം ഗോപാലന്‍, നിഖില്‍ നരിനട എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Narinada Kalangali has destroyed forest cultivation in the area