കടിയങ്ങാട് : യുഡിഎഫ് വെല്‍ഫയര്‍ പാര്‍ട്ടി ജനപ്രതിനിധികള്‍ ഉപരോധ സമരം സംഘടിപ്പിച്ചു.

നവകേരള സദസ്സിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിക്ക് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ അവധി പ്രഖ്യാപിച്ച പ്രസിഡണ്ടിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് - വെല്‍ഫയര്‍ പാര്‍ട്ടി ജനപ്രതിനിധികള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഉപരോധ സമരം സംഘടിപ്പിച്ചത്.
ഡിസിസി സെക്രട്ടറി കെ.കെ വിനോദന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ഇ.ടി സരിഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുസ്ലീം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി. ഇബ്രാഹിം, യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ആനേരി നസീര്‍, എം.കെ കാസിം, കെ.ടി. ലത്തിഫ്, അഷറഫ് മാളിക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ടി. അഷറഫ്, വഹീദ പാറേമ്മല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എം ഇസ്മയില്‍, അബ്ദുള്ള സല്‍മാന്‍, കെ.എം അഭിജിത്, കെ. മുബഷിറ, വി.കെ. ഗിത, കെ.ടി മൊയ്തി എന്നിവര്‍ സംസാരിച്ചു.
The UDF Welfare Party representatives organized a boycott