പേരാമ്പ്ര: നാദാപുരം നൂക്ലിയസ്സ് ഹോസ്പിറ്റല്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 6 ന്.

മികച്ച ചികിത്സതേടി കോഴിക്കോട്ടേക്ക് പോയിരുന്ന ഒരു ജനതയ്ക്ക് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്വാലിറ്റി ഡോക്ടര്‍മാരുടെ നീണ്ട നിര ഒരുക്കി ആശ്വാസത്തിന്റേയും കരുതലിന്റെയും കൈത്താങ്ങ് നല്‍കിയ നൂക്ലിയസ്സ് ഹോസ്പിറ്റല്‍ നാദാപുരം പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ഈ വേളയില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റേയും അത്യാധുനിക സംവിധാനങ്ങളോട് കൂടി സജ്ജീകരിച്ച ഓപ്പറേഷന്‍ തിയ്യേറ്റര്‍, ഐസിയു എന്നിവയുടെയും ഉദ്ഘാടനം ഡിസംബര്‍ 6 ബുധനാഴ്ച പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍കരണ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്, അയല്‍ക്കൂട്ട സംഗമം, ഡോക്ടര്‍മാരുടെ സംഗമം, സ്‌പോര്‍ട്‌സ് മീറ്റ് എന്നിവയും സംഘടിപ്പിക്കുന്നു.
Ten years of care; Inauguration of the newly constructed building of Nucleus Hospital